Loading ...

Home International

ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിച്ച്‌ നേപ്പാള്‍; പുതിയ ഭൂപടം പുറത്തിറക്കി

ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നിവയെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭൂപടത്തിന് നേപ്പാള്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 'നേപ്പാളിന്റെ പ്രദേശങ്ങളായ' à´ˆ മൂന്ന് സ്ഥലങ്ങളും തിരികെ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവാദ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിക്കു മേല്‍ നേപ്പാള്‍ കാലങ്ങളായി അവകാശവാദമുന്നയിക്കുന്നുണ്ട്. തങ്ങളുടെ ധര്‍ചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്റെ വാദം. കാലാപാനിയില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് ലിപുലേഖ് സ്ഥിതി ചെയ്യുന്നത്. 'ഔദ്യോഗിക ഭൂപടം' ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ഏഴ് പ്രവിശ്യകളും 77 ജില്ലകളും 753 പ്രാദേശികതല à´­à´°à´£ ഡിവിഷനുകളും അടങ്ങുന്നതാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു à´²à´¿à´ªàµà´²àµ‡à´–് ചുരത്തെയും ഉത്തരാഖണ്ഡിലെ ധര്‍ചുലയെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണത്തിന്റെ പേരില്‍ പ്രദീപ് ഗ്യാവാലി കഴിഞ്ഞയാഴ്ച ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ഖ്വത്രയെ വിളിച്ചുവരുത്തിയിരുന്നു. ഈയിടെ ഉദ്ഘാടനം ചെയ്ത റോഡ് പൂര്‍ണമായും രാജ്യത്തിനകത്താണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
''ഇന്ത്യ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഏകപക്ഷീയമായി പിടിച്ചുവെച്ചിരിക്കുന്ന പ്രദേശങ്ങള്‍'' ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുടെ 335 കിലോമീറ്റര്‍ നീളമുള്ള ഭൂമിയാണ് നേപ്പാള്‍ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രധാനമന്ത്രി കെ.പി ശര്‍മ ഓലിയുടെ വസതിയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഭൂഭരണ വകുപ്പുമന്ത്രി പദ്മ ആര്യാല്‍ ആണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം അവതരിപ്പിച്ചത്. 'ഇന്ത്യ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഏകപക്ഷീയമായി പിടിച്ചുവെച്ചിരിക്കുന്ന പ്രദേശങ്ങള്‍' ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുടെ 335 കിലോമീറ്റര്‍ നീളമുള്ള ഭൂമിയാണ് നേപ്പാള്‍ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം, സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗണേഷ് ഷാ രംഗത്തുവന്നു. രാജ്യം കൊറോണവൈറസിനെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുമായി അനാവശ്യ സംഘര്‍ഷമുണ്ടാക്കാന്‍ മാത്രമേ ഈ നീക്കം ഉപകരിക്കൂ എന്നും പ്രശ്‌നങ്ങളെല്ലാം ഇന്ത്യയുമായി രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related News