Loading ...

Home National

രാജ്യത്ത് ആറ് ഫൈവ്സ്റ്റാര്‍ മാലിന്യരഹിത നഗരങ്ങള്‍, പട്ടികയില്‍ ഇടം പിടിക്കാതെ കേരളം

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് നഗരങ്ങളെ ഫൈവ് സ്റ്റാര്‍ മാലിന്യരഹിത നഗരങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂര്‍, മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍, ഗുജറാത്തിലെ രാജ്‌ക്കോട്ട്, സൂറത്ത്, കര്‍ണാടകയിലെ മൈസൂര്‍, മഹാരാഷ്ട്രയുടെ നവി മുംബയ് എന്നീ നഗരങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ മാലിന്യരഹിത നഗരമെന്ന പദവിനല്‍കിയത്. ഇന്ത്യയിലെ 141 നഗരങ്ങളെയാണ് മാലിന്യരഹിത നഗരമെന്ന പദവിയിലേക്ക് പരിഗണിച്ചത്. കേരളത്തില്‍ നിന്നുള്ള നഗരങ്ങളും അതിലുണ്ടായിരുന്നെങ്കിലും പട്ടികയില്‍ എത്തിച്ചേരാനായില്ല.
ആറ് നഗരങ്ങള്‍ക്ക് ഫൈവ് സ്റ്റാറും 65 നഗരങ്ങള്‍ക്ക് ത്രീ സ്റ്റാറും 70 നഗരങ്ങള്‍ക്ക് വണ്‍ സ്റ്റാറും ലഭിച്ചു.ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ എന്നീ നഗരങ്ങള്‍ക്കും ഗുജറാത്തിലെ അഹമ്മദാബാദിനുമെല്ലാം ത്രീസ്റ്റാറും ഹരിയാനയിലെ ഗ്വാളിയാര്‍, ഗുജറാത്തിലെ വഡോദര എന്നീ നഗരങ്ങള്‍ക്ക് വണ്‍ സ്റ്റാറുമാണ് നല്‍കിയിട്ടുള്ളത്. à´•àµŠà´µà´¿à´¡à´¿à´¨àµ†à´¤à´¿à´°àµ† പോരാടാന്‍ സ്വച്ഛ്ഭാരത് പദ്ധതി കൂടുതല്‍ ശക്തി തരുന്നുണ്ടെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഹര്‍ദീപ്‌ സിംഗ് പുരിയാണ് മാലിന്യരഹിത നഗരങ്ങളുടെ പ്രഖ്യാപനം നടത്തിയത്.

Related News