Loading ...

Home International

60 മില്യണ്‍ ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലേക്ക്, 100​ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും: ലോകബാങ്ക്

വാഷിം​ഗ്‌ടണ്‍: കൊവിഡ് മഹാമാരി 60 മില്യണ്‍ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. കൊവി‍ഡിനെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായവും ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പറയുന്നു.ദരിദ്രരാജ്യങ്ങളിലെ ആരോ​ഗ്യ സംവിധാനങ്ങള്‍, സാമൂഹ്യ സേവനം, സമ്ബദ് വ്യവസ്ഥ എന്നിവയക്കായി ഇതുവരെ 5.5 ബില്യണ്‍ ഡോളറാണ് ലോകബാങ്ക് ചെലവഴിച്ചത്. എന്നാല്‍ ലോകബാങ്ക് സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും ലോകത്താകെ ഏകദേശം അഞ്ച് മില്യണ്‍ ജനങ്ങളാണ് വൈറസ് ബാധിതരായിരിക്കുന്നതെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.ലോകജനസംഖ്യയുടെ 70 ശതമാനവും ഉള്‍ക്കൊള്ളുന്ന നൂറ് രാജ്യങ്ങള്‍ക്കാണ് ലോകബാങ്ക് സാമ്ബത്തിക സഹായം നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അഫ്‌ഗാനിസ്ഥാന്‍, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങള്‍ക്കുമാണ് സഹായം.

Related News