Loading ...

Home Kerala

സംസ്ഥാനത്ത് നാളെമുതല്‍ 1750 കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തും

തിരുവനന്തപുരം: à´¸à´‚സ്ഥാനത്ത് നാളെമുതല്‍ 1750 കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി à´Ž കെ ശശീന്ദ്രന്‍. ആറ്റിങ്ങല്‍, തിരുവനന്തപുരം സെക്ടറുകളില്‍ പ്രീപെയ്ഡ് കാര്‍ഡ് നാളെമുതല്‍ നടപ്പാക്കും.രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരമൊരു നടപടി.ഒരു ജില്ലയില്‍ 25,000 കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ 350 ഷെഡ്യൂളുകള്‍ മാത്രമേ ഓടിക്കുള്ളു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. à´®à´¿à´¨à´¿à´®à´‚ ചാര്‍ജ് 12 രൂപയായാണ് വര്‍ധിപ്പിച്ചത്.23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related News