Loading ...

Home Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന റദ്ദാക്കി; പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഫീസ് പുനപരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. സ്വാശ്രയ മാനേജുമെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.2020-21 വര്‍ഷത്തേക്കുള്ള സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഈടാക്കിയ ഫീസ് ഈ വര്‍ഷം 5,60,000 രൂപയായിരുന്നു. ഇതനുസരിച്ച്‌ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതനുസരിച്ച്‌ സ്ഥാപനം നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാശ്രയമാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഈ ഫീസില്‍ കോളജുകള്‍ നടത്താന്‍ കഴിയില്ലെന്നും മാനേജുമെന്റുകള്‍ ഹൈക്കോടതിയെ അറിയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഈ ഫീസ് ഘടന റദ്ദാക്കുകയും പുതിയ ഫീസ് ഘടന നിശ്ചയിക്കാന്‍ കമ്മറ്റിക്ക് നിര്‍ദേശം നല്‍കുകയും അതില്‍ മാനേജുമെന്റുകളുടെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Related News