Loading ...

Home Education

പുലരി വിക്ടോറിയ കിഡ്സ് വിഭാഗം ഓണം ആഘോഷിച്ചു

മെൽബൺ: പുലരി വിക്ടോറിയയുടെ കിഡ്സ് വിഭാഗം സെപ്റ്റംബർ 25ന് മെൽബണിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഹാലം സെക്കൻഡറി കോളജ് ഓഡിറ്റോറിയത്തിൽ പൂക്കളവും നിറപറയും നിലവിളക്കും ഒരുക്കിയാണ് ഓണാഘോഷം ആരംഭിച്ചത്. 

വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ മലയാളിപെൺകൊടികളും വാളും പരിചയും ഏന്തിയ അംഗചേകവന്മാരും അണിനിരന്ന ഘോഷയാത്രയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ഓണസദ്യക്കൊപ്പം കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി. ജിതേഷ് കൊയ്യോടൻ, അനൂപ് മാത്യു എന്നിവർ പ്രസംഗിച്ചു. 

റിപ്പോർട്ട്: ജോർജ് തോമസ്
 



Related News