Loading ...

Home USA

അമേരിക്ക- ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു

ടെഹ്‌റാന്‍: ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നതായി സൂചന. ഇറാന്‍ വെനെസ്വേലക്ക് എണ്ണ നല്‍കുന്നതിനെതിരെ അമേരിക്കയുടെ ഇടപെടലാണ് വീണ്ടും യുദ്ധഭീഷണിയിലേക്ക് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. അമേരിക്കയുടെ ഇടപെടലിനെതിരെ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആണ് പ്രതികരിച്ചത്. ഐക്യരാഷ്ട്ര സഭക്ക് നേരിട്ട് കത്തയച്ചാണ് ഇറാന്‍ സ്ഥിതിഗതികള്‍ അറിയിച്ചിരിക്കുന്നത്.' ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അമേരിക്ക മാത്രമായിരിക്കും ഉത്തരവാദി. എല്ലാത്തരം വെല്ലുവിളികളേയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.' വെനേസ്വേല വിഷയത്തിലയച്ച കത്തില്‍ ഇറാന്‍ സൂചിപ്പിച്ചു. വെനെസ്വേലക്ക് ഇറാന്‍ എണ്ണ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് വാദിച്ചുകൊണ്ട് വാഷിംഗ്ടണ്‍ രംഗത്തുവന്നിരുന്നു. à´‡à´±à´¾à´¨àµà´±àµ† എണ്ണ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനയുന്നു എന്ന സൂചന ലഭിച്ച തോടെയാണ് ഇറാന്റെ പ്രതികരണം.ഇതിന് പുറമേ അമേരിക്കയ്ക്കായി ഇറാനില്‍ അന്താരാഷ്ട്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്റ് സ്ഥാനപതിയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും രംഗത്തെത്തി. ഇറാന്റെ മുന്നറിയിപ്പ് അമേരിക്കയ്ക്ക് ഉടന്‍ നല്‍കാനാണ് നിര്‍ദ്ദേശം. അന്താരാഷ്ട്ര തലത്തില്‍ ചരക്ക് ഗതാഗത നിയമത്തിനും വിദേശകാര്യബന്ധങ്ങള്‍ക്കും എതിരായ നയമാണ് അമേരിക്കയുടേതെന്നും ഇറാന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Related News