Loading ...

Home National

രാജ്യത്ത് കോവിഡ് മരണം 3000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 96,169 പേരിലെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3000 കടന്നു. 3029 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 36824 പേര്‍ക്ക് അസുഖം ഭേദമായി.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 95 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറില്‍ ആകെ രോഗികളുടെ 2565 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2347 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.കേരളത്തില്‍ ഇന്നലെ 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

Related News