Loading ...

Home sports

ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന വാംഖഡെ സ്റ്റേഡിയം ക്വാറന്റീന്‍ കേന്ദ്രമാക്കുന്നു

മുംബൈ: ക്രിക്കറ്റില്‍ 28 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് വേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്വാറാന്റീന്‍ കേന്ദ്രമാക്കുന്നു. വാംഖഡെ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കി.വാംഖഡ‍െ സ്റ്റേ‍ഡിയത്തിന് പുറമെ ഹോട്ടലുകളും, ക്ലബ്ബുകളും, പ്രദര്‍ശന കേന്ദ്രങ്ങളും, ഡോര്‍മറ്ററികളും കല്യാണ ഹാളുകളും, ജിംഖാനകളും അടിയന്തരമായി കൈമാറണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ‍് രോഗികളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ ക്വാറന്റീന്‍ ചെയ്യാനുള്ള കേന്ദ്രങ്ങളാക്കാനാണ് ഇവ ഉടന്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related News