Loading ...

Home Gulf

കോവിഡ്​: ബഹ്​റൈനില്‍ 113 പേര്‍ക്ക്​ രോഗമുക്​തി

മനാമ: ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിഞ്ഞ 113 പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ സുഖം പ്രാപിച്ചവരുടെ എണ്ണം 2753 ആയി ഉയര്‍ന്നു.പുതുതായി 72 പേര്‍ക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരില്‍ 47 പേര്‍ വിദേശ തൊഴിലാളികളാണ്​. 25 പേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെയാണ്​ രോഗം പകര്‍ന്നത്​. നിലവില്‍ 3890 പേരാണ്​ ചികിത്സയില്‍ കഴിയുന്നത്​. ഇവരില്‍ മൂന്ന്​ പേര്‍ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​.കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണം സംഖ്യ 12 ആയി. 53 വയസുള്ള പ്രവാസിയും 67 വയസുള്ള ബഹ്​റൈന്‍ സ്വദേശിയുമാണ്​ മരിച്ചത്​.

Related News