Loading ...

Home Gulf

കുവൈത്തിലെ പൊതുമാപ്പ് ക്യാമ്പിൽ നാടണയാനുള്ള അവസരം കാത്ത് ഏഴായിരത്തോളം ഇന്ത്യാക്കാര്‍

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യാക്കാര്‍ നാടണയാനുള്ള അവസരം കാത്തു കഴിയുകയാണ്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവണ്‍മെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടില്‍ നിന്നുള്ള നിസ്സംഗ നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് . ഒരു മാസത്തിലേറെയായി ക്യാമ്ബുകളില്‍ കഴിയുന്ന വരെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കുള്ളത്.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് താമസ നിയമലംഘകരായ വിദേശികള്‍ക്ക് കുവൈത്ത് ഒരുമാസത്ത പൊതുമാപ്പ് അനുവദിച്ചത്. പിഴ ഒഴിവാക്കിക്കൊടുത്തതിന് പുറമെ ഇവരെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിനും കുവൈത്ത് സന്നദ്ധത അറിയിച്ചു. à´®à´±àµà´±àµ വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ട് പോകാന്‍ തയ്യാറായപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. വിദേശി സമൂഹത്തോട് കുവൈത്ത് കാണിക്കുന്ന ഉദാരത പോലും സ്വന്തം രാജ്യത്തെ ഭരണകൂടം കാണിക്കുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ക്യാമ്ബുകളില്‍ കഴിയുന്നവര്‍.

Related News