Loading ...

Home USA

ലോകാരോഗ്യസംഘടനക്ക്​ നല്‍കുന്ന സഹായം യു.എസ്​ പുനസ്​ഥാപിക്കുന്നു

വാഷിങ്​ടണ്‍: ലോകാരോഗ്യസംഘടനക്ക്​ ധനസഹായം നല്‍കുന്നത്​ ട്രംപ്​ ഭരണകൂടം ഭാഗികമായി പുനസ്​ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്​. ഫോക്​സ്​ ന്യൂസ്​ ആണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. ചൈന ലോകാരോഗ്യസംഘടനക്ക്​ നല്‍കുന്നത്ര തുക നല്‍കാന്‍ ട്രംപ്​ ഭരണകൂടം സമ്മതിച്ചതായാണ്​ ഉന്നതതലവൃത്തങ്ങളെ ഉദ്ധരിച്ച്‌​ ഫോക്​സ്​ ന്യൂസ്​ വാര്‍ത്ത നല്‍കിയത്​.റിപ്പോര്‍ട്ട്​ ശരിയാണെങ്കില്‍ നേരത്തേ യു.എസ്​ നല്‍കിവന്ന തുകയുടെ പത്തിലൊന്നു മാത്രമാകുമിത്​. കഴിഞ്ഞവര്‍ഷം 40 കോടി ഡോളറാണ്​ യു.എസ്​ നല്‍കിയിരുന്നത്​. ഏപ്രില്‍ 14നാണ്​ കോവിഡ്​ വിഷയത്തില്‍ ചൈനയുടെ പക്ഷം ചേരുന്നുവെന്നാരോപിച്ച്‌​ ലോകാരോഗ്യ സംഘടനക്ക്​ നല്‍കിവരുന്ന ഫണ്ട്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ റദ്ദാക്കിയത്​.ലോകാരോഗ്യസംഘടനയെ കുറിച്ച്‌​ അന്വേഷണം നടത്തുമെന്ന്​ ട്രംപ്​ പ്രഖ്യാപിച്ചു. എന്നാല്‍ ആരോപണം സംഘടന നിഷേധിച്ചിരുന്നു. യു.എസ്​ ആണ്​ ലോകാരോഗ്യസംഘടനക്ക്​ ഏറ്റവും കൂടുതല്‍ ഫണ്ട്​ നല്‍കിയിരുന്നത്​.

Related News