Loading ...

Home National

മദ്യശാലകള്‍ അടയ്ക്കണം;ഹര്‍ജി സുപ്രീം കോടതി തള്ളി;ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി:ലോക്ക്ഡൌണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണം എന്ന് ആവശ്യപെട്ട് അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.സാമൂഹിക അകലം ഉറപ്പാക്കണം എന്ന നിര്‍ദേശം പാലിക്കപെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ എന്ന്‍ നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക്
പിഴയീടാക്കണം എന്നും കോടതി ആവശ്യപെട്ടു.ജസ്റ്റിസ് എല്‍ നാഗേശ്വര റാവു,എസ്കെ കൗള്‍,ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് തീരുമാനം.
ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ പ്രശാന്ത് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് വാദത്തിനായി ഹാജരായത്രാജ്യത്ത് രോഗ ലക്ഷണം പ്രകടിപ്പിക്കാത്ത നിരവധി കേസുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു,എന്നാല്‍ ഇതും മദ്യവില്‍പ്പനയുമായി എന്താണ്
ബന്ധമെന്ന് ജസ്റ്റിസ് റാവു ചോദിച്ചത്.
ഇതുപോലുള്ള ഒരുപാട് ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല,ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്നതാണ്,ഞങ്ങള്‍ പിഴ ചുമത്തും,ജസ്റ്റിസ് റാവു അഭിപ്രായപെട്ടു.


Related News