Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആരും നെഗറ്റീവ് ആയിട്ടില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. പോസിറ്റീവ് ആയവരില്‍ 7 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 4 പേര്‍ക്കും മുബൈയില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെയാണ് 3 പേര്‍ക്ക് രോഗബാധ ഉണ്ടായത്. ഇതുവരെ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ ചികിത്സയിലാണ്.48825 പേരാണ് നിരീകഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. à´‡à´¨àµà´¨àµ മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് 17 പേരെയും കാസര്‍ഗോഡ് 16 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട് ജില്ലയിലാണ് വൈറസ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ കഴിയുന്നത്. 19 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 42201 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 40639 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Related News