Loading ...

Home Kerala

നാല് ജില്ലകളില്‍ ജാഗ്രത; വയനാട്ടിലെ കൊവിഡ് രോഗിയുടെ റൂട്ട്മാപ്പ് പുറത്തിറക്കി

കോട്ടയം: കൊവിഡ് ബാധിതരുമായുള്ള സമ്ബര്‍ക്കത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തിലായി. കൊവിഡ് ബധിതനായ വയനാട് സ്വദേശി ജില്ലയിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ എത്തിയിരുന്നു. കഞ്ചാവ് കേസില്‍ പ്രതിയായ ഇയാളെ ചോദ്യം ചെയ്ത പോലീസുകാരും നിരീക്ഷണത്തിനായി. കൊവിഡ് രോഗി എത്തിയ പാലക്കാട് മുതലമടയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു.ഇതിനിടെ വയനാട്ടില്‍ നിന്നും രോഗം ബാധിച്ച പോലീസുകാരില്‍ ഒരാള്‍ ജില്ലകള്‍ താണ്ടി കോട്ടയം വയലായിലെ വീട്ടില്‍ വന്നുപോയതും ആശങ്ക വര്‍ധിപ്പിച്ചു. à´ªàµ‹à´²àµ€à´¸àµà´•à´¾à´°à´¨àµà´±àµ† വീട്ടിലെ രണ്ട് അംഗങ്ങള്‍ അടക്കം ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട 17 പേര്‍ ക്വാറന്റൈനില്‍ ആയി. à´ˆ പോലീസുകാരന്റെ കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധു കോട്ടയം മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച വയലായിലെ വീട്ടിലെത്തിയ ഇയാള്‍ പിന്നീട് തിരിച്ചുപോയിരുന്നു.വയനാട്ടില്‍ കോവിഡ് വ്യാപനത്തിന് പ്രധാന പങ്ക് വഹിച്ചുവെന്ന് പറയപ്പെടുന്ന കമ്മന സ്വദേശിയായ ഇരുപതുകാരന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. à´¡à´¿.വൈ.എസ്.പി ഓഫീസിലടക്കം മൂന്ന് തവണ പോലീസ് സ്റ്റേഷനുകളിലെത്തിയെന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നുണ്ട്. പോലീസുകാര്‍ക്ക് രോഗം പകര്‍ന്നത് ഇയാളില്‍ നിന്നാണെന്ന് സംശയമുണ്ട്. ഇയാളുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. മേയ് ഒമ്ബതിനാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഏപ്രില്‍ രണ്ടാംവാരം യുവാവിനെ വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ചോദ്യംചെയ്തിരുന്നു. ഏപ്രില്‍ 28-ന് മാനന്തവാടി സ്റ്റേഷനിലും മേയ് രണ്ടിന് ഡിവൈ.എസ്.പി. ഓഫീസിലും ഇയാളെ വിളിപ്പിച്ചിരുന്നു. ഇതുവഴിയാണ് പോലീസുകാരിലേക്ക് രോഗം പടര്‍ന്നത്. യുവാവ് കഞ്ചാവ് വില്‍പ്പനക്കാരനാണെന്നും പിടിച്ചുപറിക്കേസുകളിലും പ്രതി
യാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ ഒരു കേസില്‍ ചോദ്യം ചെയ്ത പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരും പോലീസും പല തവണ ചോദിച്ചിട്ടും ഇയാള്‍ റൂട്ട്മാപ്പ് വ്യക്തമാക്കുന്നില്ല. ഇയാളുടെ ഫോണ്‍ പരിശോധിച്ച്‌ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാളുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ചോദ്യം ചെയ്യലില്‍ രോഗം കിട്ടിയത് പോലീസുകാരില്‍ നിന്നാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹയാത്രികനായ ക്ലീനറുടെ മകന് രോഗം വന്നിരുന്നു. ഇയാളുടെ സുഹൃത്താണ് കമ്മന സ്വദേശി. ഇവര്‍ വഴിയാണ് കൊവിഡ് വന്നതെന്നാണ് അധികൃതര്‍ കരുതുന്നത്.

Related News