Loading ...

Home Gulf

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തില്‍

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബുദ്ധിമുട്ടില്‍ കഴിയുന്നു. ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചെങ്കിലും വിമാന സര്‍വീസിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുമതി നല്‍കിയില്ല.ആറായിരത്തോളം തൊഴിലാളികളാണ് മോശം സാഹചര്യത്തില്‍ വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്.പൊതുമാപ്പ് ലഭിച്ച്‌ കുവൈത്തിലെ അഭയകേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ അവസ്ഥ വളരെ മോശമാണ്.6000 ത്തോളം പേരാണ് വിവിധ ക്യാമ്ബുകളിലായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിരുന്നു. à´‡à´¤àµ സംബന്ധിച്ച്‌ ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്തും നല്‍കിയിരുന്നു.പതിനഞ്ചിലേറെ പേരാണ് കുവൈറ്റില്‍ ഒറ്റമുറിയില്‍ കഴിയുന്നത്. ഇവര്‍ക്ക് മാസ്കുകളും ഗ്ലൗസുകളുമില്ല. വൃത്തിഹീനമായ ശൗചാലയങ്ങള്‍ ആണ് ഇവിടെ. ഏതുനിമിഷവും രോഗം പിടിപെട്ടേക്കാവുന്ന അവസ്ഥയിലാണ് ഇവര്‍. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന കുവൈത്ത് അധികൃതര്‍ക്ക് അധിക ബാധ്യതയാവുകയാണ് അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍.

Related News