Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81,60 കടന്നു; മരണം 2,649

ന്യൂ​ഡ​ല്‍​ഹി: ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ക്കു​ന്നു. 81,970 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ​രോഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് 3,967 പേ​ര്‍​ക്കാ​ണ്. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ 2,649 ആ​ളു​ക​ള്‍ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 100 പേ​രാ​ണ്. 27,920 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി.

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യെ ആ​ണ്. 27,524 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട ചെ​യ്തി​രി​ക്കു​ന്ന​ത്. 1,019 പേ​ര്‍ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 1,602 കോ​വി​ഡ് കേ​സു​ക​ളും 44 മ​ര​ണ​ങ്ങ​ളും ഇ​വി​ടെ സ്ഥി​രീ​ക​രി​ച്ചു. 6,059 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

മഹാരാഷ്ട്രയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. ഇതേ തുടര്‍ന്ന് മും​ബൈ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് 31 വ​രെ​യാ​ണ് മുംബൈ നഗരത്തില്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 8,470 കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 115 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച മാ​ത്രം 472 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ 4,173 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 232 പേ​ര്‍ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 4,328 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ രാ​ജ​സ്ഥാ​നി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്.121 പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു.

കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച മാ​ത്രം 26 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രും ര​ണ്ടു​പേ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും നാ​ലു​പേ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 11 പേ​ര്‍​ക്കു സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 560 ആ​യി.

Related News