Loading ...

Home Europe

രാജ്യാന്തര യാത്ര: ബ്രിട്ടനും ഫ്രാന്‍സും ധാരണയില്‍

ലണ്ടന്‍: ബ്രിട്ടണിനെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങളുമായി ബോറിസ് ജോണ്‍സന്‍ രംഗത്ത്. നിലവിലെ രാജ്യാന്തരയാത്രയില്‍ ഇളവുകള്‍ വരുത്താനാണ് തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പൗരന്മാരുടെ സഞ്ചാരത്തിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നാണ് സൂചന.നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന നിബന്ധനയില്‍ ഇളവുകള്‍ വരുത്തുമെന്ന് ബോറിസ് ജോണ്‍സന്‍ സൂചിപ്പിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകില്ലെന്ന പുതിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.ഇതിനിടെ ഫ്രാന്‍സിലെ ഇളവുകള്‍ മുതലെടുത്ത് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ ഫ്രാന്‍സ് വഴി ബ്രിട്ടനിലേക്ക് വരുന്നത് തടയണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്. à´¬àµà´°à´¿à´Ÿàµà´Ÿàµ€à´·àµ എയര്‍വേസ് മേധാവിയും പുതിയ ഇളവുകളില്‍ ആശങ്ക രേഖപ്പെടുത്തി.നിലവില്‍ ഇറ്റലി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ ബാധകമായിട്ടുള്ളു.

Related News