Loading ...

Home cinema

തിയേറ്ററിലേക്കില്ല; ബച്ചന്‍-ആയുഷ്മാന്‍ ഖുറാന ചിത്രം 'ഗുലാബോ സിതാബോ' റിലീസ് ആമസോണ്‍ പ്രൈമില്‍

തിയേറ്റര്‍ റിലീസിന് കാത്തു നില്‍ക്കാതെ ഷൂജിത്ത് സിര്‍ക്കാര്‍ ചിത്രം ഗുലാബോ സിതാബോ. ഈ വരുന്ന ജൂണ്‍ 12 ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

ഏപ്രില്‍ 17 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ അനനന്തമായി നീളുന്ന സാഹചര്യത്തിലാണ് പുതിയ വഴികള്‍ അണിയറപ്രവര്‍ത്തകര്‍ തേടിയത്.

അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പികുവിന് ശേഷം അമിതാഭ് ബച്ചനും സിര്‍ക്കാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗുലാബോ സിതാബോ. അമിതാഭ് ബച്ചന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് പികു. à´¡à´¿à´œà´¿à´±àµà´±à´²àµâ€ പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നത് പുതിയ അധ്യായമായിരിക്കും ഇന്ത്യന്‍ സിനിമയില്‍ കുറിക്കുകയെന്ന് സിര്‍ക്കാര്‍ പറഞ്ഞു. 200 രാജ്യങ്ങളിലാണ് പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

Related News