Loading ...

Home sports

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ഈ വര്‍ഷമില്ല

സൂറിച്ച്‌: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യം വിലയിരുത്തി ഇത്തവണത്ത à´«à´¿à´« ദി ബെസ്റ്റ് പുരസ്‌ക്കാരം റദ്ദാക്കി. à´«à´¿à´« തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. à´ˆ വര്‍ഷം സെപ്തംബറിലാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തിയതിനെത്തുടര്‍ന്ന് പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് à´«à´¿à´« വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയായിരുന്നു മികച്ച താരം. ഏറ്റവും കൂടുതല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ താരവും മെസ്സിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് à´ˆ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2016 മുതലാണ് à´«à´¿à´« ദി ബെസ്റ്റ് പുരസ്‌കാരം വിതരണം ചെയ്യാന്‍ ആരംഭിച്ചത്. à´…തേ സമയം ബാലന്‍ദ്യോറിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.കോവിഡ് കാലത്ത് താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഒട്ടുമിക്ക മത്സരങ്ങളും à´«à´¿à´« റദ്ദാക്കിയിരുന്നു. നിലവില്‍ 2021 ഫെബ്രുവരിവരെ ലോകകപ്പ് മത്സരങ്ങളൊന്നും നടത്തില്ലെന്ന് à´«à´¿à´« പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണയെത്തുടര്‍ന്ന് എല്ലാ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച്‌ പകുതിയോടെ ഷട്ടര്‍ വീണ കാല്‍പ്പന്ത് ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാന്‍ ശക്തമായ ശ്രമം തുടരുകയാണ്. മിക്ക ക്ലബ്ബുകളും ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ . രണ്ട് ഘട്ടമായാണ് ആഴ്‌സണല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. സാമൂഹിക അകലം പാലിച്ച്‌ നിശ്ചിത താരങ്ങളുടെ ചെറു ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നടത്തുന്നത്. ഒരു സമയം ഒരു താരം മാത്രം ഗ്രൗണ്ടില്‍ എന്ന രീതിയിവാണ് ആഴ്‌സണല്‍ പരിശീലനം നടത്തുന്നത്. നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളിലെ അധികമാളുകളും വീടുകളിലാണ് പരിശീലനം നടത്തുന്നത്.ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങിലൂടെ പരസ്പരം ചര്‍ച്ച ചെയ്താണ് ടീം പരിശീലനം തുടരുന്നത്. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുള്‍പ്പെടെയുള്ള താരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളിലെ കൂടുതല്‍ ആളുകളും വീടുകളിലാണ്. പോള്‍ പോഗ്ബയുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഇത്തവണ ഏറെക്കുറെ കിരീടം ഉറപ്പിച്ച ലിവര്‍പൂളും പരിശീലനം പുനരാരംഭിച്ചു. സാമൂഹ്യ അകലം പാലിച്ചാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. മുഴുവന്‍ താരങ്ങളെയും പങ്കെടുപ്പിക്കാതെ ഘട്ടം ഘട്ടമായാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ലിവര്‍പൂളാണ്. à´ˆ സീസണ്‍ റദ്ദാക്കേണ്ട സാഹചര്യം വന്നാല്‍ കിരീടം ലിവര്‍പൂളിനാവും ലഭിക്കുക. ഇറ്റാലിയന്‍ സീരി à´Ž à´ˆ മാസം തന്നെ ആരംഭിച്ചേക്കും. ബുണ്ടസ്ലീഗ ക്ലബ്ബുകളും ലാലിഗയില്‍ ബാഴ്‌സലോണയും പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന കോവിഡ് ടെസ്റ്റില്‍ ബുണ്ട്സ്ലീഗ ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related News