Loading ...

Home Gulf

ഖത്തറില്‍ പുറത്തിറങ്ങുമ്ബോള്‍ ഇനി മാസ്​ക് നിര്‍ബന്ധം,ലംഘിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴ

ദോഹ: ഖത്തറില്‍ ഇനി വീട്ടില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പുറത്തിറങ്ങുമ്ബോള്‍ ഫേസ്​ മാസ്​ക് നിര്‍ബന്ധമാക്കി.
മന്ത്രിസഭയുടേതാണ്​ തീരുമാനം.
1. രാജ്യത്തെ പൗരന്മാരും താമസക്കാരുമടക്കം എല്ലാവരും വീടിന് പുറത്തിറങ്ങുമ്ബോള്‍ ആവശ്യം എന്തായാലും
നിര്‍ബന്ധമായും മാസ്​ക് ധരിച്ചിരിക്കണം. എന്നാല്‍ ഒരു വ്യക്തി സ്വന്തം കാറില്‍ തനിച്ച്‌ യാത്ര ചെയ്യുകയാണെങ്കില്‍ മാസ്​ക്
ധരിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
2. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള
1990ലെ 17ാം നമ്ബര്‍ ഉത്തരവ് പ്രകാരം രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ
ചുമത്തപ്പെടും.
3. മന്ത്രിസഭ തീരുമാനം 2020 മെയ് 17 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ്​ ആല്‍ഥാനിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് എല്ലാവര്‍ക്കും മാസ്​ക് നിര്‍ബന്ധമാക്കിയ ഉത്തരവ്​ പുറത്തുവിട്ടത്​.
ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്ബോഴും മാസ്​ക് നിര്‍ബന്ധമാണ്​. നിര്‍ദേശം ലംഘിക്കുകയാണെങ്കില്‍ കടുത്ത
നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
കോവിഡ്-19 സംബന്ധിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും സാഹചര്യങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ.
ഹനാന്‍ മുഹമ്മദ് അല്‍ കുവാരി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. കോവിഡ്-19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന
സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Related News