Loading ...

Home Gulf

റമദാന്‍ അവസാന പത്തില്‍: പുണ്യകര്‍മങ്ങളില്‍ മുഴുകി വിശ്വാസികള്‍

ദോഹ: റമദാന്‍ അവസാന പത്തിലേക്ക്​ കടന്നതോടെ വിശ്വാസികള്‍ പുണ്യകര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകുന്നു. കോവിഡിന്‍െറ പശ്​ചാത്തലത്തില്‍ രാജ്യത്തെ പള്ളികളെല്ലാം അടഞ്ഞുകിടക്കുകയാണ്​. എങ്കിലും പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ വീടുകളില്‍തന്നെ കഴിച്ചുകൂട്ടി പ്രാര്‍ഥനകളിലാണ്​ വിശ്വാസി സമൂഹം. വിശുദ്ധ റമദാന്‍ വിട പറയാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ആരാധന അനുഷ്ഠാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. വിശ്വാസികള്‍ക്ക് ആരാധനകളും അനുഷ്ഠാനങ്ങളും അധികരിപ്പിച്ച്‌ പുണ്യം നേടുന്നതിനുള്ള സുവര്‍ണാവസരമാണിത്​. ലൈലതുല്‍ ഖദ്ര്‍ എന്ന വിധിനിര്‍ണയരാവ് ഈ ദിനങ്ങളിലാണെന്നും മന്ത്രാലയം വിശ്വാസികളെ ഓര്‍മിപ്പിച്ചു.ഇമാം മുഹമ്മദ് ബിന്‍ അബ്​ദുല്‍ വഹാബ് പള്ളിയില്‍ മാത്രമേ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്​കാരം നടക്കുന്നുള്ളൂ. ഇമാമും പള്ളിയിലെ ജീവനക്കാരുമുള്‍പ്പെടെ 40 പേര്‍ മാത്രമേ ഇതില്‍ പങ്കെടുക്കുകയുള്ളൂ. റമദാനില്‍ ഇമാമും നാല് പേരുമുള്‍പ്പെടെ ഈ പള്ളിയില്‍ ഇശാ നമസ്​കാരവും തറാവീഹ് നമസ്​കാരവും നടത്തുന്നുണ്ട്​. പൊതുജനാരോഗ്യ മന്ത്രാലയത്തി​െന്‍റ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിച്ചാണിത്​. അതേസമയം, ഈ വര്‍ഷം ഫിത്വ്​ര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാല്‍ ആണെന്ന് ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് അറിയിച്ചു. വിശ്വാസികളായ സ്​ത്രീകളും പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരുമായ എല്ലാവരും സകാത്ത് നല്‍കാന്‍ ബാധ്യസ്​ഥരാണെന്നും കൃത്യ സമയത്ത് തന്നെ സകാത്ത് നല്‍കണമെന്നും സകാത്ത് ഫണ്ട് നിര്‍ദേശിച്ചു.പെരുന്നാള്‍ ദിവസം ദരിദ്രരായ, ദുര്‍ബലരായ ജനത മറ്റുള്ളവര്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ഥിക്കുന്നത് ഒഴിവാക്കുന്നതിനും പെരുന്നാള്‍ ദിവസം അവര്‍ക്കുള്ള വിഭവങ്ങള്‍ ലഭ്യമാക്കുകയും ലക്ഷ്യം വെച്ചാണ് ഫിത്വ്​ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നത്​. തങ്ങളുടെ ഓഹരികള്‍ ഓരോരുത്തരും നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും മന്ത്രാലായം വ്യക്തമാക്കി. പെരുന്നാള്‍ നമസ്​കാരത്തിന് മുമ്ബായി സകാത്ത് നല്‍കണം. എന്നാല്‍ മാത്രമേ അത് അര്‍ഹരിലേക്ക് എത്തിക്കാന്‍ കഴിയൂവെന്നും സകാത്ത് ഫണ്ട് വ്യക്തമാക്കി. സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സകാത്ത് കളക്ഷന്‍ സ​െന്‍ററുകളുമായി ബന്ധപ്പെടണമെന്നും സകാത്ത് ഫണ്ട് ആവശ്യപ്പെട്ടു.

Related News