Loading ...

Home International

ലോകത്ത്‌ കൊറോണ ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

ലോകത്ത് കൊറോണ വൈറസ് ബാധിത​രു​ടെ എ​ണ്ണം 44 ല​ക്ഷം ക​ട​ന്നു. 44,29,232 പേ​ര്‍​ക്കാ​ണ് ഇതുവരെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.​ രോഗം ബാധിച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 2,98,165 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.16,58,995 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടാന്‍ സാധിച്ചത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം- അ​മേ​രി​ക്ക- 14,30,348, സ്പെ​യി​ന്‍- 2,71,095, റ​ഷ്യ- 2,42,271, ബ്രി​ട്ട​ന്‍- 2,29,705, ഇ​റ്റ​ലി- 2,22,104, ബ്ര​സീ​ല്‍- 190,137, ഫ്രാ​ന്‍​സ്- 1,78,060, ജ​ര്‍​മ​നി- 1,74,098, തു​ര്‍​ക്കി- 1,43,114, ഇ​റാ​ന്‍- 1,12,725

Related News