Loading ...

Home Kerala

'അംഫാന്‍' ചുഴലിക്കാറ്റ് ,കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 16 ന് 'അംഫാന്‍' ചുഴലിക്കാറ്റ് രൂപം കൊള്ളുമെന്ന് മുന്നറിയിപ്പ്. 16 വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കന്‍ ആന്‍ഡമാനില്‍ സമുദ്രത്തിന് മുകളിലുമായി മെയ് 13ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപമെടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമറിയിക്കുന്നത്.ഇതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
തുടക്കത്തില്‍ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് ദിശമാറി വടക്കു കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങും. à´®àµ†à´¯àµ 15ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യത്തിലെത്തുന്നതോടെ ദുര്‍ബലമാകുന്ന ന്യൂനമര്‍ദ്ദം പിന്നീട് തീവ്രത കൈവരിച്ച്‌ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തുടക്കത്തില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 17 ഓടെ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ തുടര്‍ന്ന് മെയ് 15 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും മധ്യഭാഗത്തും അതിനോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ സമുദ്രഭാഗത്തും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്നും വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസം മുന്‍പ് തന്നെ കാലവര്‍ഷമെത്തും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മിക്കയിടങ്ങളിലും മെയ് 15, 16 തീയതികളില്‍ ചെറിയ മഴയ്ക്കും ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ മധ്യതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Related News