Loading ...

Home Europe

​സ്​പാനിഷ്​ ഫ്ലൂവിനെ അതിജീവിച്ച മുത്തശ്ശി കോവിഡിനെയും തോല്‍പിച്ചു​

മഡ്രിഡ്​: കോവിഡിനെ ചെറുത്തുതോല്‍പിച്ച സ്​പാനിഷ്​ മുത്തശ്ശി. 113വയസുള്ള, സ്​പെയിനിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയായ മരിയ ബ്രന്യാസ്​ ആണ്​ രോഗമുക്​തി നേടിയത്​. 1918ലെ സ്​പാനിഷ്​ ഫ്ലൂവിനെ അതിജീവിച്ച വ്യക്​തിയാണ്​ ഇവര്‍.ഇവര്‍ താമസിക്കുന്ന സാന്‍റ മരിയ ഡേല്‍ ടുറ ശകയര്‍​ ഹോമില്‍ നിരവധി പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 20 വര്‍ഷമായി ഇവിടെയാണ്​ മരിയയുടെ താമസം. ഏപ്രിലിലാണ്​ മുത്തശ്ശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടര്‍ന്ന്​ ആഴ്​ചകളോളം ഐസൊലേഷനില്‍ കഴിഞ്ഞു. ശ്വാസകോശസംബന്ധമായ രോഗങ്ങളാണ്​ ബാധിച്ചിരുന്നത്​. ശുശ്രൂഷക്കായി ഒരാളെ മാത്രം കെയര്‍ഹോം അനുവദിച്ചു​. കഴിഞ്ഞാഴ്​ച വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.നല്ല ആരോഗ്യമാണ്​ രോഗമുക്​തി നേടാന്‍ സഹായിച്ചതെന്നാണ്​ മുത്തശ്ശി പറയുന്നത്​. മൂന്നുമക്കളുടെ അമ്മയായ മരിയ 1907 മാര്‍ച്ച്‌​ നാലിന്​ യു.എസിലാണ്​ ജനിച്ചത്​. സ്​പാനിഷ്​ സ്വദേശിയായ പിതാവ്​ സാന്‍ഫ്രാന്‍സിസ്​കോയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തി​​െന്‍റ കാലത്താണ്​ കുടുംബം സ്​പെയിനിലേക്ക്​ താമസം മാറ്റിയത്​.

Related News