Loading ...

Home Gulf

സൗദി അറേബ്യയില്‍ മെയ് 23 മുതല്‍ 27 വരെ സമ്ബൂര്‍ണ കര്‍ഫ്യൂ

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ ദിവസങ്ങളില്‍ രാജ്യത്തെങ്ങും സമ്ബൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതനുസരിച്ച്‌ മെയ് 23 (റമദാന്‍ 30) മുതല്‍ മെയ് 27 ( ശവ്വാല്‍ 4) അര്‍ധരാത്രി വരെ സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും സമ്ബൂര്‍ണ കര്‍ഫ്യൂ ബാധകമായിരിക്കും. അഞ്ചും അതില്‍ കൂടുതലും ആളുകള്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് തുടരും. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നടപടികള്‍ പാലിക്കുന്നത് എല്ലാവരും തുടരണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി .അതേ സമയം à´ˆ മാസം 14 ( വ്യാഴഴ്ച ) മുതല്‍ 22 വെള്ളിയാഴ്ച അര്‍ധ രാത്രി വരെയുള്ള കാലത്ത് കര്‍ഫ്യൂവില്‍ നിന്ന് നേരത്തെ ഇളവ് നല്‍കിയ സാമ്ബത്തിക, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കും. à´‡à´¤àµà´¤à´°à´‚ സ്ഥാപനങ്ങള്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം . രാവിലെ ഒമ്ബതു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയത്ത് മക്ക നഗരം ഒഴികെ സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ആളുകളെ സഞ്ചരിക്കാന്‍ അനുവദിക്കും. à´ˆ സമയങ്ങളില്‍ പുറത്തിറങ്ങുന്ന സൗദി പൗരന്മാരും വിദേശികളും അംഗീകൃത മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.മക്കയില്‍ à´ˆ ദിവസങ്ങളിലും സമ്ബൂര്‍ണ കര്‍ഫ്യൂ തുടരും. നേരത്തെ അടച്ചിട്ട പ്രവിശ്യകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഡിസ്ട്രിക്ടുകളില്‍ നിന്നും പുറത്തുപോകുന്നതിനും പുറത്തു നിന്നുള്ളവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിനുമുള്ള വിലക്കും തുടരും. ജിസാന്‍ പ്രവിശ്യയില്‍ പെട്ട ബേശില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇരുപത്തിനാലു മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതല്‍ ഇത് നിലവില്‍ വന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബേശില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമാക്കിയത്.ബേശ് നിവാസികള്‍ പുറത്തു പോകുന്നതും പുറത്തു നിന്നുള്ളവര്‍ ബേശില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. നേരത്തേ തന്നെ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കിയ തന്ത്രപ്രധാന സ്വകാര്യ, സര്‍ക്കാര്‍ മേഖലാ ജീവനക്കാര്‍ക്ക് ബേശില്‍ പ്രവേശിക്കുന്നതിനും ഇവിടെ നിന്ന് പുറത്തു പോകുന്നതിനുമുള്ള വിലക്ക് ബാധകമല്ല. ആരോഗ്യ പരിചരണങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും പോലെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇടുങ്ങിയ പരിധിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് ബേശ് നിവാസികളെ അനുവദിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഒമ്ബതു മുതല്‍ വൈകിട്ട് അഞ്ചു വരെ തങ്ങള്‍ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി സഞ്ചരിക്കുന്നതിനാണ് ബേശ് നിവാസികള്‍ക്ക് അനുമതിയുള്ളത്.വ്യവസ്ഥകള്‍ക്കു വിധേയമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുള്ള സമയത്ത് സമ്ബര്‍ക്കം പരമാവധി കുറക്കുന്നതിന് ഡ്രൈവര്‍ക്കു പുറമെ ഒരാളെ കൂടി മാത്രമേ കാറുകളില്‍ അനുവദിക്കുകയുള്ളൂ. ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, ഗ്യാസ് കടകള്‍, ബാങ്കിംഗ് സേവനങ്ങള്‍, മെയിന്റനന്‍സ്-ഓപപ്പറേഷന്‍സ് ജോലികള്‍, പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍, എയര്‍ കണ്ടീഷനിംഗ് ജോലികള്‍, ജല സേവനം, മലിനജല ടാങ്കര്‍ എന്നിവ ഒഴികെയുള്ള മേഖലകളിലെ സ്ഥാപനങ്ങള്‍ ബേശില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്.സ്മാര്‍ട്ട് ഫോണുകളിലെ ഡെലിവറി ആപ് സേവനങ്ങള്‍ ആളുകള്‍ പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതാണ് രോഗവ്യാപനം തടയുന്നതിന് ബേശില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമാക്കാന്‍ പ്രേരകമായത് .സൗദിയില്‍ ഏറ്റവും പിതിയ കോവിഡ് വൈറസ് കണക്കുകകള്‍ ഇങ്ങനെയാണ് ഏഴു വിദേശികളടക്കം ഒമ്ബത് പേര്‍ ഇന്നലെ രാജ്യത്ത് പുതിയതായി മരിക്കുകയും 1911 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു . ഇതോടെ മരിച്ചവരുടെ എണ്ണം 264 ആയും രോഗം ബാധിച്ചവരുടെ എണ്ണം 42925 ഉം ആയി ഉയര്‍ന്നു. 2520 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 15257 പേര്‍ രോഗമുക്തരായി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 27404 പേരില്‍ 147 പേരുടെ നില ഗുരുതരമാണ്. രോഗം ബാധിച്ചവരില്‍ 82 ശതമാനം പുരുഷന്‍മാരും 18 ശതമാനം സ്ത്രീകളും ആറു ശതമാനം കുട്ടികളും രണ്ടു ശതമാനം വയോധികരും 92 ശതമാനം പ്രായപൂര്‍ത്തിയായവരുമാണ്. 69 ശതമാനമാണ് വിദേശികള്‍. 31 ശതമാനമാണ് സൗദി പൗരന്മാരുടെ നിരക്ക്.കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സാമൂഹിക അകലവും ഒത്തുചേരലിനുള്ള വിലക്കും മുഴുവന്‍ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.

Related News