Loading ...

Home cinema

അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു, നിര്‍മാണ ചെലവ് 7500 കോടി

അമേരിക്ക: വെളളിത്തിരയില്‍ വിസ്മയം തീര്‍ത്ത ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗം അവതാര്‍ 2 ഒരുങ്ങുന്നു. 7500 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള കഥപറഞ്ഞ ചിത്രമായിരുന്നു അവതാര്‍. ലോകത്തെ സിനിമാ പ്രേക്ഷകരെയാകെ അമ്ബരപ്പിച്ച അവതാര്‍ 2.7 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. അവതാര്‍ 2 ഇറങ്ങുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണ്. അവതാര്‍ 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത് . വെള്ളത്തിനടിയിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത്. ഇതിന്‍്റെ നിര്‍മാണവും സംവിധാനവും രചനയും എഡിറ്റിംഗും ജെയിംസ് കാമറൂണ്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. à´ŸàµŠà´¨àµâ€à´±à´¿à´¯à´¤àµà´¤àµ സെഞ്ച്വറി സ്റ്റുഡിയോയാണ് വിതരണക്കാര്‍. ഇന്ത്യയില്‍ 2021 ഡിസംബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Related News