Loading ...

Home sports

കൊറോണ, ഈ സീസണില്‍ എല്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റുകളും ഉപേക്ഷിക്കും

കൊറോണ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ à´ˆ സീസണിലെ എല്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റുകളും à´‰à´ªàµ‡à´•àµà´·à´¿à´•àµà´•à´¾à´¨àµâ€ കേരള ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. ജില്ലാ ഡിവിഷനുകള്‍ നടത്തുന്ന എല്ലാ ജീല്ലാ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റും ഉപേക്ഷിക്കാന്‍ ആണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലീഗ് പൂര്‍ത്തിയായ ജില്ലകള്‍ക്ക് വിജയികളെ പ്രഖ്യാപിക്കാം.ലീഗ് പൂര്‍ത്തിയാകാത്ത ജില്ലകള്‍ à´ˆ വര്‍ഷത്തെ ലീഗ് ഉപേക്ഷിക്കണം. ഇത്തവണ ഒരു ജില്ലാ ലീഗിലും റിലഗേഷനോ പ്രൊമോഷനോ ഉണ്ടാവില്ല എന്നും കെ എഫ് à´Ž അറിയിച്ചു. 2021മുതല്‍ ജില്ല ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ വരുത്താന്‍ ഇരുന്ന മാറ്റം ഒരു സീസണ്‍ കഴിഞ്ഞ് നടത്തിയാല്‍ മതിയെന്നും കെ എഫ് à´Ž തീരുമാനിച്ചു. 2020-21 സീസണ്‍ ഫുട്ബോളിനായുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ ജൂണ്‍ 10 മുതല്‍ മാത്രമെ ആരംഭിക്കു എന്നും കെ എഫ് à´Ž അറിയിച്ചു.

Related News