Loading ...

Home health

സംസ്ഥാനത്ത് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് നമ്മുടെ നാട്ടില്‍ വൈറസ് പരത്തുന്നത്.ഡെങ്കിപ്പനി – ലക്ഷണങ്ങള്‍വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.മറ്റ് പനികളില്‍നിന്നുള്ള വ്യത്യാസംസാധാരണ വൈറല്‍പനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. à´Žà´™àµà´•à´¿à´²àµà´‚ മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗിയില്‍ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നില്ല.ലക്ഷണങ്ങള്‍ ഉണ്ടായാല്‍ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച്‌ ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക. പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത്. രോഗതീവ്രത മനസ്സിലാക്കി മൂന്നുവിഭാഗങ്ങളായി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ഡെങ്കിപ്പനി ബാധിക്കുന്ന മിക്കയാളുകള്‍ക്കും കിടത്തിച്ചികിത്സ ആവശ്യമായി വരാറില്ല.ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ത്തന്നെ പരിചരിക്കാവുന്ന അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുത്തുന്നത്. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.പനിയോടൊപ്പം ഛര്‍ദിയും രക്തസ്രാവലക്ഷണവും ഉള്ളവരാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നത്. രോഗലക്ഷണങ്ങളുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായംകൂടിയവര്‍, പ്രമേഹബാധിതര്‍ എന്നിവരും à´ˆ വിഭാഗത്തില്‍ ഉള്‍പ്പെടും. പനിയോടൊപ്പം ഗുരുതര രക്തസ്രാവം, ബി.പി. വലിയതോതില്‍ കുറയുക, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നീ അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുത്തുന്നത്. അടിയന്തരചികിത്സ ആവശ്യമായിവരുന്ന ഘട്ടമാണിത്.ഡെങ്കിയെ തുരത്താന്‍ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാല്‍ കൊതുക് നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും പ്രധാനവഴി. ഈഡിസ് കൊതുകുകള്‍ വീട്ടിന് പരിസരത്തും വീട്ടിനുള്ളിലുമെല്ലാം വളരാം. ഇവ തെളിഞ്ഞവെള്ളത്തിലാണ് മുട്ടയിടുന്നത്.ഒരു സ്പൂണ്‍ വെള്ളത്തില്‍പ്പോലും കൊതുകുകള്‍ മുട്ടയിട്ടുവളരാം. അതിനാല്‍ ഉറവിടത്തില്‍ത്തന്നെ കൊതുകിനെ നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

Related News