Loading ...

Home Business

പുത്തൻ സാമ്പത്തിക പാ​ക്കേജുമായി ധ​ന​മ​ന്ത്രി;പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി

ന്യൂ​ഡ​ല്‍​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ളെ (എം​എ​സ്‌എം​ഇ) ഉ​ണ​ര്‍​ത്താ​ന്‍ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ല്‍ കൈ​യ​യ​ച്ച്‌ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. എം​എ​സ്‌എം​ഇ​ക​ള്‍​ക്കാ​യി മൂ​ന്ന് ല​ക്ഷം കോ​ടി​യു​ടെ ഈ​ടി​ല്ലാ​വാ​യ്പ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍:

• ചെ​റു​കി​ട നാ​മ​മാ​ത്ര വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പ. നാ​ലു വ​ര്‍​ഷം കാ​ലാ​വ​ധി. ഈ​ട് ആ​വ​ശ്യ​മി​ല്ല. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം. â€¢ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി നീ​ട്ടി. ജൂ​ലൈ 31-നും ​ഒ​ക്ടോ​ബ​ര്‍ 31-നും ​സ​മ​ര്‍​പ്പി​ക്കേ​ണ്ട നി​കു​തി റി​ട്ടേ​ണ്‍ ന​വം​ബ​ര്‍ മു​പ്പ​തി​ന​കം സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി.

• മി​ക​ച്ച നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ 10,000 കോ​ടി​യു​ടെ സ​ഹാ​യം.

• ടാ​ക്സ് ഓ​ഡി​റ്റി​ന് ഒ​ക്ടോ​ബ​ര്‍ 31 വ​രെ സാ​വ​കാ​ശം.

• പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് 2,000 കോ​ടി

• ടി​ഡി​എ​സ്, ടി​സി​എ​സ് നി​ര​ക്കു​ക​ള്‍ 25 ശ​ത​മാ​നം കു​റ​ച്ചു. 2021 മാ​ര്‍​ച്ച്‌ 31 വ​രെ പ്രാ​ബ​ല്യം.

• 2020 മാ​ര്‍​ച്ച്‌ 25 നോ ​അ​തി​നു മു​ന്പോ കാ​ലാ​വ​ധി അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന എ​ല്ലാ റ​ജി​സ്റ്റേ​ഡ് പ​ദ്ധ​തി​ക​ളു​ടെ​യും റ​ജി​സ്ട്രേ​ഷ​നും പൂ​ര്‍​ത്തി​ക​ര​ണ കാ​ലാ​വ​ധി​യും ആ​റു മാ​സം നീ​ട്ടി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും.

• സ​ര്‍​ക്കാ​ര്‍ ക​രാ​റു​ക​ള്‍ ആ​റു മാ​സം നീ​ട്ടി ന​ല്‍​കും. ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ക​രാ​റു​ക​ളു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി റി​ലീ​സ് ചെ​യ്യും.

• വൈ​ദ്യു​തി ക​ന്പ​നി​ക​ള്‍​ക്ക് 90,000 കോ​ടി. കു​ടി​ശി​ക തീ​ര്‍​ക്കാ​ന്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഈ ​തു​ക.

• ബാ​ങ്കിം​ഗ് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 30,000 കോ​ടി രൂ​പ​യു​ടെ സ്പെ​ഷ​ല്‍ ലി​ക്യു​ഡി​റ്റി സ്കീം.

​• ബാ​ങ്കിം​ഗ് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 45,000 കോ​ടി രൂ​പ​യു​ടെ പാ​ര്‍​ഷ്യ​ല്‍ ക്രെ​ഡി​റ്റ് ഗ്യാ​ര​ന്‍റി സ്കീം.

• ​സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 200 കോ​ടി രൂ​പ വ​രെ​യു​ള്ള ആ​ഗോ​ള ടെ​ന്‍​ഡ​റു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല.

• ഇ​പി​എ​ഫ് വി​ഹി​തം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കു​ന്ന​ത് തു​ട​രും. 72.22 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേ​ട്ടം.

• 15,000 രൂ​പ​യി​ല്‍ താ​ഴെ ശ​ന്പ​ള​മു​ള്ള 100 ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​പി​എ​ഫ് ഇ​ള​വ്.

• ത​ക​ര്‍​ച്ച​യി​ലാ​യ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മൂ​ല​ധ​നം.

• ഉ​ത്പാ​ദ​നം, സേ​വ​നം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി എം​എ​സ്‌എം​ഇ​ക​ളെ ക​ണ​ക്കാ​ക്കി​യ രീ​തി​യി​ല്‍ മാ​റ്റം. ഇ​നി മു​ത​ല്‍ ഉ​ത്പാ​ദ​നം, സേ​വ​നം എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​ന്നാ​യി​ട്ടാ​കും ക​ണ​ക്കാ​ക്കു​ക.

• പ്രാ​ദേ​ശി​ക ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് ആ​ഗോ​ള​വി​പ​ണി ക​ണ്ടെ​ത്തും

Related News