Loading ...

Home sports

ജപ്പാന്‍ സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച്‌ മരിച്ചു

ടോക്കിയോ: ജപ്പാനില്‍ കോവിഡ് ബാധിച്ച്‌ സുമോ ഗുസ്തിതാരം മരിച്ചു. ഗുസ്തിതാരം
കിയോതാക്ക ശുതാകെയാണ് മരിച്ചത്.
ഗുസ്തിക്കാരന്‍ ഷോബുഷി എന്നാണ് 28കാരനായ കിയോതാക്ക അറിയപ്പെട്ടിരുന്നത്. ജപ്പാന്‍ സുമോ അസോസിയേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ സുമോ ഗുസ്തിതാരമാണ് ഷോബുഷി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇയാളെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചതിന് പിന്നാലെ താരത്തിന്‍റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Related News