Loading ...

Home International

അഫ്ഗാനിസ്‌ഥാനിലെ ആശുപത്രി പ്രസവ വാര്‍ഡില്‍ താലിബാന്‍ ഭീകരാക്രമണം, നവജാത ശിശുക്കളടക്കം 16 പേര്‍മരിച്ചു

കാബൂള്‍: à´…ഫ്ഗാനിസ്‌ഥാനിലെ ആശുപത്രിയുടെ പ്രസവ വാര്‍ഡില്‍ കയറി താലിബാന്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നവജാത ശിശുക്കളും, ഗര്‍ഭിണികളും, അമ്മമാരും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐ പിന്തുണക്കുന്ന താലിബാന്‍ ജിഹാദി ഭീകര സംഘടനയാണ് ലോകത്തിന്റെ കരളലിയിപ്പിക്കുന്ന കൊടുംഭീകരാക്രമണം നടത്തിയത്.ഫെബ്രുവരിയില്‍ അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ സമാധാന പ്രക്രിയയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി താലിബാന്‍ കലാപകാരികള്‍ക്കെതിരെ ആക്രമണം നടത്താന്‍ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു.'താലിബാന്‍ അഫ്ഗാനികളോട് യുദ്ധം ചെയ്യുന്നതും കൊല്ലുന്നതും ഉപേക്ഷിച്ചിട്ടില്ല, പകരം അവര്‍ നമ്മുടെ നാട്ടുകാര്‍ക്കും പൊതുസ്ഥലങ്ങള്‍ക്കുമെതിരായ ആക്രമണം വര്‍ദ്ധിപ്പിച്ചു,' വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച്‌ ആഹ്വാനം ചെയ്തിട്ടും ഘാനി പറഞ്ഞു. സംഭവത്തെ യുഎന്‍ കുട്ടികളുടെ ഏജന്‍സിയായ യുണിസെഫ് അപലപിച്ചു.ലോകമെമ്ബാടും കോവിഡ് വൈറസിനെതിരെ പോരാടുമ്ബോളാണ് à´ˆ ദാരുണ സംഭവം ഉണ്ടയിരിക്കുന്നത്. ജിഹാദി തീവ്രവാദം രോഗ വ്യാപനത്തിനിടയിലും ശക്തമാക്കുകയാണ് തീവ്രവാദികള്‍. അഫ്‌ഗാനില്‍ 4,900 ല്‍ അധികം ആളുകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 127 പേര്‍ മരിച്ചു.

Related News