Loading ...

Home USA

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ ചൈ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് സി​ഐ​എ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ നി​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ ചൈ​ന ത​ട​ഞ്ഞിരുന്നുവെന്ന് സി​ഐ​എ ( സെ​ന്‍​ട്ര​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി) റി​പ്പോ​ര്‍​ട്ട്. കൊ​റോ​ണ വൈ​റ​സ് ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഡ​ബ്ല്യു​എ​ച്ച്‌ഒ​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ചൈ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി സി​ഐ​എ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

മു​ന്‍​പ് സ​മാ​ന സൂ​ച​ന​ക​ള്‍ ഉ​ന്ന​യി​ച്ച്‌ ജ​ര്‍​മ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് à´·à´¿ ​ജിം​ഗ് പിം​ഗ് വ്യ​ക്തി​പ​ര​മാ​യി ഡ​ബ്ല്യു​എ​ച്ച്‌ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ജ​ര്‍​മ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. à´•àµŠâ€‹à´±àµ‹â€‹à´£ വൈ​റ​സി​നെ ആ​ഗോ​ള പ​ക​ര്‍​ച്ച വ്യാ​ധി​യാ​യി ഡ​ബ്ല്യു​എ​ച്ച്‌ഒ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ജ​നു​വ​രി 30നാ​ണ്. ഡ​ബ്ല്യു​എ​ച്ച്‌ഒ ചൈ​ന​യെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ അ​മേ​രി​ക്ക സം​ഘ​ട​ന​യ്ക്ക് ന​ല്‍​കി വ​രു​ന്ന സാ​മ്ബ​ത്തി​ക സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു.

Related News