Loading ...

Home Europe

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് മെ​ര്‍​ക്ക​ല്‍

ബെ​ര്‍​ലി​ന്‍: കോ​വി​ഡ് ബാ​ധ​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ക​ണ്ട​തോ​ടെ, ദി​വ​സ​ങ്ങ​ള്‍ മു​ന്‍​പ് പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി ജ​ര്‍​മ​നി. ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ക​ടു​പ്പി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ വ​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി​യ​തും ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തു​മെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. 1,70,000ലേ​റെ​പ്പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്. 7,400ലേ​റെ​പ്പേ​ര്‍ ഇ​വി​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

Related News