Loading ...

Home Business

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,200ന് താഴെയെത്തി

മുംബൈ: à´•à´¨à´¤àµà´¤ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയിന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയിന്റാണ് നിഫ്റ്റിയിലെ നഷ്ടം.പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ പ്രതീക്ഷ പ്രതിഫലിച്ചു. സെന്‍സെക്സ് 31371.12 പോയിന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1351 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 889 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല.

വേദാന്ത, എന്‍ടിപിസി, ഐടിസി, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. റിലയന്‍സ്, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്‌എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളില്‍ വാങ്ങല്‍താല്‍പര്യം പ്രകടമായിരുന്നു. ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികനസം, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്‌ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. 

Related News