Loading ...

Home International

ലോകരാജ്യങ്ങളെ വിടാതെ കൊവിഡ്,രോഗബാധിതരുടെ എണ്ണം നാല്പത്തിരണ്ടര ലക്ഷം കടന്നു

അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 81,795 പേരാണ്. 13,85,834 പേര്‍ രോഗബാധിതരാണ്. 2,62,225 പേര്‍ രോഗമുക്തി നേടി. 10,41,814 പേര്‍ ചികിത്സയിലാണ്. ഇതില്‍ 16,484 പേരുടെ നില ഗുരുതരവും. ലോകത്ത് കൊവിഡ് ബാധിതര്‍ 42,55,940 ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 3,615 പേര്‍ക്ക് രോഗം ബാധിച്ചു.195 പേര്‍ മരിച്ചു.
ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 2,87,332 ആയി. ഇതുവരെ 15,27,487 പേര്‍ക്കാണ് രോഗം ഭേദമായത്. 24,41,121 പേര്‍ ചികിത്സയിലാണ്. ഇതില്‍ 46,936 പേരുടെ നില ഗുരുതരവും. സ്‌പെയിന്‍ 2,68,143, ലണ്ടന്‍ 2,23,060, റഷ്യ 2,21,344, ഇറ്റലി 2,19,814, ഫ്രാന്‍സ് 1,77,423, ജര്‍മനി 1,72,576, ബ്രസീല്‍ 1,69,594, തുര്‍ക്കി 1,39,771, ഇറാന്‍ 1,09,286, ചൈന 82,919 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം.
മരണക്കണക്ക് ഇങ്ങനെയും. സ്‌പെയിന്‍ 26,744, ലണ്ടന്‍ 32,065, റഷ്യ 2,009, ഇറ്റലി 30,739, ഫ്രാന്‍സ് 26,643, ജര്‍മനി 7,661, ബ്രസീല്‍ 11,653, തുര്‍ക്കി 3,841, ഇറാന്‍ 6,685, ചൈന 4,633.

Related News