Loading ...

Home Kerala

കോണ്‍ഗ്രസിന്റെ ആദ്യ ബസ് കേരളത്തില്‍; 25 മലയാളികള്‍ നാട്ടിലെത്തി

കൊച്ചി: à´•à´°àµâ€à´£à´¾à´Ÿà´•à´¯à´¿à´²àµâ€ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ബസുകളില്‍ ആദ്യത്തേക്ക് സംസ്ഥാനത്തെത്തി. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് ബസ് കേരളത്തിലേക്ക് കടന്നത്. ഇന്നലെ രാത്രി കര്‍ണാടക പിസിസി അധ്യക്ഷന്‍ à´¡à´¿ കെ ശിവകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ബസില്‍ 25 മലയാളികളാണ് എത്തിയത്.ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കുമളി ചെക്ക്‌പോസ്റ്റ് വഴി കായംകുളം വരെയാണ് കോണ്‍ഗ്രസിന്റെ പ്രത്യേക ബസ് സര്‍വീസ്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കെ എസ് ആര്‍ à´Ÿà´¿ സി ബസുകള്‍ അനുവദിക്കാത്ത പ്രതിഷേധത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ബസൊരുക്കിയത്. 21 ആലപ്പുഴ സ്വദേശികള്‍, മൂന്ന് തിരുവനന്തപുരം, ഒരു ഇടുക്കി സ്വദേശി എന്നിവരാണ് ബസിലുണ്ടായിരുന്നത്.

Related News