Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്,നിലവില്‍ 32 രോഗബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ആരുടെയും പരിശോധന ഫലം നെഗറ്റീവ് ആയില്ല. മലപ്പുറം മൂന്ന് പേര്‍ക്കും,പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.നിലവില്‍ സംസ്ഥാനത്ത് 32 കൊവിഡ് ബാധിതരാണ് ഉള്ളത്. ഇതില്‍ 70 ശതമാനത്തോളം പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. സമ്ബര്‍ക്കത്തിലൂടെ ഒമ്ബത് പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് പേരും വയനാട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിലവില്‍ കൊവിഡ് ബാധിച്ച്‌ ആരും ചികിത്സയിലില്ല. മലപ്പുറം സ്വദേശിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്കെത്തുമ്ബോള്‍ സുരക്ഷ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് വേണം. കര്‍ശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Related News