Loading ...

Home National

ഇന്ത്യയിൽ കോ​വി​ഡ് ബാധിതരുടെ എണ്ണം 70,000 ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 70,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,604 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70,756 ആ​യി. 87 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2,293 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ല്‍‌ പു​തി​യ 1,230 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23, 401 ആ​യി. മ​ര​ണം 868 ആ​യി ഉ​യ​രു​ക​യും ചെ​യ്തു. à´—ു​ജ​റാ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​നം. ഇ​വി​ടെ 8, 541 കേ​സു​ക​ളും 513 മ​ര​ണ​വും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 798 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,002 ആ​യി.

Related News