Loading ...

Home Kerala

ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും; നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: à´¸à´‚സ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരുവനന്തപുരം ജില്ലയില്‍ നാലായിരത്തോളം ആളുകളാണ് എത്തിയത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിച്ച്‌ ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തും.ഡല്‍ഹിയില്‍ നിന്ന് 12ാം തിയ്യതി കേരളത്തിലേക്ക് ട്രയിന്‍ സര്‍വീസ് നടത്തുമെന്ന് റയില്‍വെ അറിയിച്ചിട്ടുണ്ട്. 14ാം തിയ്യതി ട്രെയിന്‍ തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും. à´ªà´¤à´¿à´¨à´žàµà´šà´¾à´‚ തിയ്യതിയാണ് മടക്കയാത്ര. ഇക്കാര്യം എല്ലാ ക്യാമ്ബുകളെയും അറിയിച്ചിട്ടുണ്ട്. മടങ്ങിപ്പോകുന്ന യാത്രക്കാരെ എല്ലാ പരിശോധനയും നടത്തിയ ശേഷം മാത്രമായിരിക്കും ട്രെയിനില്‍ കയറ്റുക. ഏത് സ്‌റ്റേഷനില്‍ നിന്നാണോ കയറുന്നത് à´† സ്‌റ്റേഷനില്‍ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ദോഹ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയതെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ ഓഫീഷ്യലായി അറിയിപ്പ് കിട്ടിയിട്ടില്ല. à´šà´¿à´² യാത്രക്കാരെ പോകാന്‍ എമിഗ്രേഷന്‍ വിഭാഗം അനുവദിച്ചില്ല. അവരെ ഒഴിവാക്കി മറ്റുള്ളവരെ അയക്കുന്നതിനുള്ള നടപടികള്‍ യഥാസമയം സ്വീകരിക്കാനായില്ല. ആക്കാരണം കൊണ്ടാണ് വിമാനം റദ്ദായതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ യാതൊരു പ്രതിസന്ധിയും ഇല്ല. നാളെ വിമാനം എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്തിലിറങ്ങുന്നവര്‍ക്കായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related News