Loading ...

Home cinema

പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്കായി 'പെന്‍സില്‍ ബോക്‌സ്'; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെണ്‍കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെന്‍സില്‍ ബോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്സിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. നടന്‍ ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'പെന്‍സില്‍ ബോക്സ്' കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ സംഭാഷണങ്ങളില്ല എന്നതാണ്. à´…ജയ് ഫ്രാന്‍സിസ് ജോര്‍ജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം മിറാജ് ഖാലിദും എഡിറ്റിങ് ജുനൈദും നിര്‍വഹിച്ചിരിക്കുന്നു. ബാലതാരം ആഞ്ജലീന എബ്രഹാമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച BGM നുമുള്ള പുരസ്കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ബിജിഎമ്മിനുള്ള പുരസ്കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

Related News