Loading ...

Home Education

ആറുമാസമായി ശമ്ബളമില്ല; പരീക്ഷ നടത്തിപ്പുമായി സഹകരിക്കില്ലെന്ന് യു.ഐ.ടി അദ്ധ്യാപകര്‍

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസമായി ശമ്ബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക്ക് ഡൗണിന് ശേഷം നടക്കുന്ന സര്‍വകലാശാല പരീക്ഷകളുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള യൂ.ഐ.ടിയികളിലെ താത്ക്കാലിക അദ്ധ്യാപകര്‍. കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ നടത്താന്‍ ഒരുങ്ങുമ്ബോഴാണ് സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി അദ്ധ്യാപകര്‍ രംഗത്തെത്തിയിരിക്കുന്നത്. മുപ്പത്തിരണ്ടോളം യു.ഐ.à´Ÿà´¿ സെന്‍ററുകളിലെ താത്ക്കാലിക അദ്ധ്യാപകരാണ് പരീക്ഷയുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.2019 സെപ്റ്റംബര്‍ മുതലുള്ള ശമ്ബളമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. സാമ്ബത്തിക വര്‍ഷം അവസാനിച്ചതിനാല്‍ പുതിയ ഉത്തരവ് വേണമെന്ന സാങ്കേതിക പ്രശ്നമാണ് സര്‍വകലാശാല ചൂണ്ടിക്കാണിക്കുന്നത്. à´®à´±àµà´±àµ കോളേജുകളിലെ താത്കാലിക അദ്ധ്യാപകര്‍ക്ക് ഇടക്കാലത്ത് ശമ്ബളം അനുവദിച്ചപ്പോള്‍ യു.ഐ.à´Ÿà´¿ അദ്ധ്യാപകരെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ധ്യാപകര്‍ നിസഹകരണം തുടരുന്ന പക്ഷം സര്‍വകലാശാലയ്ക്ക് പരീക്ഷ നടത്തിപ്പ് ബുദ്ധിമുട്ടാകും

Related News