Loading ...

Home Gulf

സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക് ഇതുവരെ വിതരണം ചെയ്തത് 10 ടണ്ണോളം ഭക്ഷ്യധാന്യങ്ങള്‍

ദമ്മാം: കൊറോണ രോഗബാധയുടെ ദുരിതകാലത്തെ നേരിടാനായി, ഒരു മാസങ്ങള്‍ക്ക് മുന്‍പ് നോര്‍ക്കയുടെ നിര്‍ദ്ദേശപ്രകാരം, സൗദി അറേബ്യയില്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം സജീവമായി . കര്‍ഫ്യൂ കാരണം സാമ്ബത്തികപ്രതിസന്ധിയിലായ പ്രവാസികള്‍ക്ക്, കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍, 10 ടണ്ണോളം ഭക്ഷ്യധാന്യങ്ങളാണ് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ നിന്നും വിതരണം ചെയ്തത്.ഇന്ത്യന്‍ എംബസ്സിയുടെ ഓഫിസോ, പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത കിഴക്കന്‍ പ്രവിശ്യയില്‍, ദമ്മാം, കോബാര്‍, ജുബൈല്‍, അല്‍ഹസ്സ, കഫ് ജി മുതലായ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന പ്രവാസിമലയാളികള്‍ക്ക് അത്താണിയാവുകയാണ് നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍.കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാരാ പ്രവാസിസംഘടനകളായ , ഒ ഐ സി സി, , കെഎംസിസി, നവോദയ, നവയുഗം ഐ എം സി സി, പ്രവാസി സാംസ്‌കാരിക വേദി , ഐ എസ് എഫ്, മറ്റു പ്രാദേശിക കൂട്ടായ്മകള്‍ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ മലയാളിസംഘടനകളും, ലോകകേരളസഭ അംഗങ്ങളും ഒത്തുചേര്‍ന്നാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിനു കീഴില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഹെല്‍പ്പ് ഡെസ്ക്കിലേയ്ക്ക് എത്തുന്ന സഹായാഭ്യര്‍ത്ഥനകളെ ബാക്ക് ഓഫീസ് പരിശോധിച്ച്‌, നിരവധി വോളന്റീര്‍മാര്‍ അടങ്ങുന്ന വിതരണശ്രംഖലയിലൂടെ ആവശ്യമായ ഭക്ഷ്യസാധനങ്ങളും മരുന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതും, കിറ്റുകള്‍ തയ്യാറാക്കുന്നതും അടക്കം എല്ലാ ജോലിയും പ്രവാസിസംഘടനാ നേതാക്കള്‍ അടങ്ങിയ കോര്‍ കമ്മിറ്റിയാണ് ചെയ്യുന്നത്.ആയിരത്തോളം ആളുകള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തതിനു പുറമെ, നൂറ്റമ്ബതോളം രോഗികളായ പ്രവാസികള്‍ക്ക് മരുന്നുകളും നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് വിതരണം ചെയ്തു കഴിഞ്ഞു.ആവശ്യക്കാര്‍ക്ക് നോര്‍ക്കയുടെ സഹായത്തോടെ നാട്ടില്‍ നിന്നും കൊറിയര്‍ വഴി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനവും നടന്നു വരുന്നു.
അതിനു പുറമെ, മാനസ്സികസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ക്കായി വിദഗ്ദപരിശീലനം നേടിയ കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ നല്‍കുന്ന ടെലികൗണ്‍സലിംഗ്, പ്രവാസികളുടെ രോഗവിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്ന ടെലികണ്‍സള്‍ട്ടിങ് തുടങ്ങിയ സേവനങ്ങളും നോര്‍ക്ക ഹെല്‍പ്പ്ഡിസ്കിന്റെ കീഴില്‍ നടക്കുന്നുണ്ട്.

Related News