Loading ...

Home USA

വീണ്ടും വംശീയ അതിക്രമം;യുഎസില്‍ വന്‍പ്രതിഷേധം

ബ്രോണ്‍സ്വിക്ക്
അമേരിക്കയിലെ ജോര്‍ജിയയില്‍ കറുത്തവംശജനായ അഹ്മൗദ് ആര്‍ബറി യെ രണ്ട് വെള്ളക്കാര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ വന്‍പ്രതിഷേധം.
അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാല്‍ നടപടി ആവശ്യപ്പെട്ടാണ് സമരം. എഴുന്നൂറിലധികം പേരാണ് ഗ്ലിന്‍ കൗണ്ടി കോടതിമുറിക്കു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഫെബ്രുവരി 23നായിരുന്നു സംഭവം. വ്യായാമ ഓട്ടത്തിലായിരുന്ന അഹ്മൗദിനെ രണ്ടുപേര്‍ കാറില്‍ പിന്തുടര്‍ന്ന് വന്ന് കൊല്ലുകയായിരുന്നു. വീഡിയോ കഴിഞ്ഞയാഴ്ച പുറത്തായതിനുശേഷമാണ് മുന്‍ പൊലീസുകാരന്‍ ഗ്രിഗറി മക്മൈക്കേല്‍, മകന്‍ ട്രാവിസ് മക്മൈക്കേല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ ഒരു പതിനഞ്ചുകാരിയെ കാണാതായെന്ന പേരില്‍ ഒരുസംഘം വെള്ളക്കാര്‍ ആയുധങ്ങളുമേന്തി കറുത്ത വംശക്കാരനായ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. à´ªà´ à´¨à´¤àµà´¤à´¿à´²àµâ€ മിടുക്കനായ കറുത്തവംശക്കാരന്‍, ആള് മാറിയതായിരിക്കും എന്ന് പറയുകയും തന്നെ അഭിനന്ദിച്ച്‌ പ്രദേശത്ത് വച്ചിരുന്ന ബോര്‍ഡ് കാണിച്ചുകൊടുക്കുകയും ചെയ്തിട്ടും അക്രമികള്‍ പിന്മാറിയില്ല. പിന്നീട് പെണ്‍കുട്ടിയെ മറ്റൊരിടത്ത് സുരക്ഷിതമായി കണ്ടെത്തി.

Related News