Loading ...

Home Kerala

ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം റ​ദ്ദാ​ക്കി; പ്രവാസികള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി

കോ​ഴി​ക്കോ​ട്: ഖ​ത്ത​റി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​ത്യേ​ക വി​മാ​നം റ​ദ്ദാ​ക്കി. ഇ​തോ​ടെ ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 181 യാ​ത്ര​ക്കാ​ര്‍ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കോ​ഴി​ക്കോ​ട്ട് നി​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ദോ​ഹ​യി​ലേ​ക്ക് തി​രി​ക്കേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പു​റ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ദോ​ഹ​യി​ല്‍ ലാ​ന്‍​ഡിം​ഗി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇതേതുര്‍ന്നാണ് നടപടി.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു (ഖ​ത്ത​ര്‍ സ​മ​യം 3.30ന്) ​എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ദോ​ഹ​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ (ഖ​ത്ത​ര്‍ സ​മ​യം 11.30ന്) ​പ്ര​വാ​സി​ക​ള്‍ ചെ​ക്കി​ന്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര ചി​കി​ത്സയ്ക്കായി വരുന്നവര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രെ കൂ​ടാ​തെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. à´–​ത്ത​റി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ വി​മാ​ന​മാ​യി​രു​ന്നു ഇ​ത്.

Related News