Loading ...

Home International

ഇറാഖില്‍ സ്വാധീനം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ; മൂന്ന് ആഴ്ചക്കിടെ നടത്തിയത് ഏഴ് ഭീകരാക്രമണങ്ങള്‍

ബാഗ്ദാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാഖില്‍ ഭീകരാക്രമണങ്ങള്‍ ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ഏഴ് തവണ ഐഎസ് ആക്രമണം നടത്തിയതായി ഇറാഖിലെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് അനുകൂലമാക്കിയാണ് ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.നേരത്തെ രാജ്യത്ത് ഐഎസ് ഭീകരര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ് ഭീകരാക്രമണങ്ങള്‍ ശക്തമാക്കിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. à´‡à´±à´¾à´–ില്‍ തീര്‍ത്തും സ്വാധീനം നഷ്ടപ്പെട്ട ഐഎസ് അത് വീണ്ടെടുക്കാനായി നിലവിലെ സാഹചര്യത്തെ പ്രയോജനപ്പെടുത്തുന്നതായാണ് കരുതുന്നത്.റംസാന്‍ മാസം ആരംഭിച്ച ഏപ്രില്‍ 23 മുതലാണ് ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആരംഭിച്ചത് എന്ന് ഇറാഖ് ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് വക്താവ് താഷിന്‍-അല്‍-ഖഫാജി പറഞ്ഞു. ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയും പൊതു സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് കേവലം ഒരു റംസാന്‍ അധിനിവേശ ശ്രമമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായത് ഇപ്പോഴാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് ഐഎസ് മുതലെടുത്തിട്ടുണ്ട്. ഐഎസ് ഭീകരന്‍ അബ്ദുള്ള ഖ്വര്‍ദാഷ് ആണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.ഇറാഖില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. മെയ് രണ്ടിന് സുരക്ഷാ സേന നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെ ഭീകരരുടെ താവളങ്ങള്‍ നശിപ്പിച്ചു. ഇതുവരെ 11 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News