Loading ...

Home health

ഹൃദയാരോഗ്യം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതലാണ് ഹൃദ്രോഗം കൊണ്ടുള്ള മരണങ്ങള്‍. തെറ്റായ ജീവിതചര്യ ക്രമംതെറ്റിയ ആഹാരരീതി, അമിതവണ്ണം, പുകവലി എന്നിവയാണ് മനുഷ്യകുലത്തെ ഈ ദുരന്തത്തിലേക്ക് നയിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

1 . കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. വെളിച്ചെണ്ണ, നെയ്യില്‍ പാകം ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക

2 .മാസസിക സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്ബോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.

3 . ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് മുട്ട . ദിവസവും മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

4 . ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. യോ​ഗ ശീലമാക്കുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഏറെ ​ഗുണം ചെയ്യും.

5 . പുകവലിക്കുന്നതിലൂടെ ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുമ്ബ് നടത്തിയ പഠനങ്ങള്‍ ‌സൂചിപ്പിക്കുന്നത്.

Related News