Loading ...

Home Business

കോവിഡില്‍ ആശ്വാസം പകര്‍ന്ന് ഭൂവുടമകള്‍; വാടക ഇളവ് നല്‍കി ഭൂരിഭാഗം ഉടമകള്‍

ന്യൂഡല്‍ഹി: à´•àµ‹à´µà´¿à´¡àµ-19 വഴിയൊരുക്കിയിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ നടുവില്‍ വാടകക്കാരോട് കരുണ കാട്ടി രാജ്യത്തെ കെട്ടിട ഉടമകള്‍. റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ 99 ഏക്കേഴ്സ്.കോം സംഘടിപ്പിച്ച സര്‍വേയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 16 ശതമാനത്തോളം ഭൂവുടമകള്‍ രണ്ടു മാസത്തേക്കുള്ള വാടക വെണ്ടെന്നുവെച്ചു. അതോടൊപ്പം 41ശതമാനം പേര്‍ വാടക നല്‍കുന്നതിനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. വസ്തുക്കള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ ആഗ്രഹിക്കുന്ന ഭൂവുടമകള്‍, ബ്രോക്കര്‍മാര്‍ എന്നിവരാണ് സര്‍വേയില്‍ പങ്കെടുത്തത്. കോവിഡ്-19, മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. à´¸à´°àµâ€à´µàµ‡à´¯à´¿à´²àµâ€ പങ്കെടുത്ത 44ശതമാനം ഭൂവുടമകള്‍ വാടക വര്‍ധിപ്പിച്ചിട്ടില്ല. വിപണി മന്ദീഭവിച്ചിരിക്കുന്ന à´ˆ ഘട്ടത്തിലും 76 ശതമാനം ഉടമകള്‍ കെട്ടിടം വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. വാടക കുറയുമെന്നാണ് ഇവരില്‍ 54ശതമാനം ആളുകള്‍ കരുതുന്നത്. 11 ശതമാനമാവട്ടെ വാടക കൂടുമെന്നും അഭിപ്രായപ്പെടുന്നു.

24ശതമാനം ആളുകളാണ് കെട്ടിടം വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതി മാറ്റിവെച്ചത്. കെട്ടിടം വില്‍ക്കാനുദ്ദേശിക്കുന്നവരില്‍ 80 ശതമാനം ആള്‍ക്കാരും വിപണിയുടെ ചുരുങ്ങല്‍ കാര്യമാക്കാതെ വാങ്ങലുകാരെ തേടുകയാണ്. അവരില്‍ 45 ശതമാനം ആളുകള്‍ പ്രോപ്പര്‍ട്ടിക്ക് വില കുറയുമെന്ന് പറയുമ്ബോള്‍ 10 ശതമാനം വില കൂടുമെന്ന് അഭിപ്രായപ്പെടുന്നു. വിലയില്‍ മാറ്റമുണ്ടാവില്ലെന്നാണ് 45 ശതമാനം പേര്‍ പറയുന്നത്.

Related News