Loading ...

Home Gulf

കുവൈത്തില്‍ 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക്​ കൂടി കോവിഡ്

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത്​ 7623 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. ശനിയാഴ്​ച 156 പേര്‍ ഉള്‍പ്പെടെ 2622 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ്​ മരണം 49 ആയി.4952 പേരാണ്​ ചികിത്സയിലുള്ളതില്‍ 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 60 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 108 പേര്‍, അഹ്​മദി ഗവര്‍​ണറേറ്റില്‍ 48 പേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 172 പേര്‍, ജഹ്​റ ഗവര്‍ണറേറ്റില്‍ 27 പേര്‍ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിച്ചത്​.

Related News