Loading ...

Home sports

'ടു ഇന്‍ വണ്‍' ആശയവുയുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: കോവിഡ് 19 മൂലം ലോക കായികരംഗത്ത് സംഭവിച്ച സാമ്ബത്തിക ആഘാതം ക്രിക്കറ്റിനെ സംബന്ധിച്ചും വളരെ വലുതാണ്. നിശ്ചയിച്ച പരമ്ബരകളും ഐ.പി.എല്ലും മാറ്റിവെക്കപ്പെട്ടതിനാല്‍ കോടികളുടെ നഷ്ടമാണ് ലോകത്തെ വന്‍ കായിക സംഘടനകളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും (ബി.സി.സി.ഐ) സംഭവിക്കുക. ഇത് മറികടക്കാന്‍ 'ടു ഇന്‍ വണ്‍' ആശയത്തിന്റെ സാധ്യത ആലോചിക്കുകയാണ് ബി.സി.സി.ഐ.പരമ്ബരകള്‍ മാറ്റിവെക്കപ്പെട്ടതിന്റെ സമയനഷ്ടം മറികടക്കാന്‍ ഒരു ദിവസം തന്നെ രാവിലെ ടെസ്റ്റും വൈകീട്ട് ട്വന്‍റി 20യും നടത്താനുള്ള ആലോചനയിലാണ് ബി.സി.സി.ഐ. ഒരേസമയം രണ്ടു ടീമുകളുമായി രണ്ട് വ്യത്യസ്ത പരമ്ബകള്‍ കളിക്കുന്നതി​​െന്‍റ സാധ്യതയാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്ന് ഒരു ബോര്‍ഡ് ഒഫീഷ്യലിനെ ഉദ്ധരിച്ച്‌ സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതായത്, ഒരു ടീം പകല്‍ ടെസ്റ്റ് പരമ്ബര കളിക്കുമ്ബോള്‍ മറ്റൊരു ടീം വൈകീട്ട് ട്വന്‍റി20 പരമ്ബര കളിക്കും.രണ്ട് വ്യത്യസ്ത ഇന്ത്യന്‍ ടീമിനെ വ്യത്യസ്ത പരമ്ബരകള്‍ക്കായി വിന്യസിക്കുന്നതാണ് ആലോചനയിലുള്ളത്.കോടികള്‍ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷന്‍ ചാനലുകളുടെയും സ്പോണ്‍സര്‍മാരുടെയും താല്‍പര്യം സംരക്ഷിക്കുന്നതി​​െന്‍റ ഭാഗമായിട്ടാണ് ഈ ആശയം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല. ഇന്ത്യന്‍ ടീമി​​െന്‍റ പരിശീലകരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ ഒഫീഷ്യല്‍ വ്യക്തമാക്കി.ഇത് പ്രാവര്‍ത്തികമായാല്‍ രണ്ട് ഇന്ത്യന്‍ ടീം ഒരേ ദിവസം രണ്ട് വ്യത്യസ്ത മത്സരങ്ങള്‍ കളിക്കുന്ന കാഴ്ച ആരാധകര്‍ക്ക് കാണാം. ഈ ടീമുകളില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. 2017-ല്‍ ടീം ആസ്ട്രേലിയ ഇത്തരം ഒരു പരീക്ഷണം നടത്തി ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്ബരകളില്‍ കളിച്ചിരുന്നു. എന്നാല്‍, അത് ഒരേ ദിവസം ആയിരുന്നില്ല. 2017 ഫെബ്രുവരി 22ന് ശ്രീലങ്കക്കെതിരെ അഡ്​ലെയ്​ഡില്‍ ട്വന്‍റി 20 മത്സരം കളിച്ചതി​​െന്‍റ പിറ്റേന്ന് ആസ്ട്രേലിയ പൂനെയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയിരുന്നു.

Related News